ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
22 October 2015
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പച്ചക്കറിയില്‍ അമിത കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന കണ്ടെത്തലിനെതിരെയാണ് ക്രോപ് കെയര്‍ ഫൗണ്ടേഷന് എന്ന സംഘടന കോടതിയെ സമീപിച്ചിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന അനുപാതത്തില്‍ മാത്രമാണ് തമിഴ്നാട്ടിലെ പച്ചക്കറികളില്‍ കീടനാശിനിയുള്ളത്. കേരളത്തിലെ പച്ചക്കറികളില്‍ ഇതിനിരട്ടിയാണ് കീടനാശിനികളുടെ സാന്നിദ്ധ്യം. എന്നാല്‍ ഇത് മറച്ചുവെച്ച് തമിഴ്നാട്ടിലെ കര്‍ഷകരെ അപമാനിക്കാനാണ് അനുപമ ശ്രമിയ്ക്കുന്നത് എന്ന് സംഘടന ഭാരവാഹികള്‍ പറയുന്നു.