വന്‍ വില കൊടുത്തു വാങ്ങിയ കറുത്ത പോത്തിനെ കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ വെളുത്തു
കൊച്ചി: വന്‍ വില കൊടുത്തു വാങ്ങിയ കറുമ്പന് പോത്തിനെ കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ വെള്ളനിറമായി മാറി. ആലുവയിലാണ് സംഭവം നടന്നത് . 12,000 രുപയ്ക്ക് വാങ്ങിയ പോത്താണ് കുളിപ്പിച്ച കഴിഞ്ഞപ്പോള്‍ നിറം മാറിയത്. പണികിട്ടിയ കിഴക്കമ്പലം സ്വദേശി ഉടമസ്ഥനെ സമീപിച്ചെങ്കിലും ഇയാള്‍ പണം തിരികെ നല്‍കാനോ പകരം കറുത്ത പോത്തിനെ നല്‍കാനോ വിസമ്മതിച്ചു.
തുടര്‍ന്ന് കേസ് പോലീസിന് മുന്നിലെത്തിയപ്പോഴാണ് സംഭവം വാര്‍ത്താപ്രാധാന്യം നേടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആലുവാ മാര്‍ക്കറ്റില്‍ നിന്നുമാണ് കിഴക്കമ്പലം സ്വദേശി ഒരു വയസ്സുള്ള കറുത്ത പോത്തിനെ വാങ്ങിയത്. എന്നാല്‍ പിറ്റേ ദിവസം കുളിപ്പിച്ചപ്പോള്‍ നിറം മാറുകയായിരുന്നു.
പോലീസ് വിളിച്ചു വരുത്തി ചോദിച്ചതിനെ തുടര്‍ന്ന് വിറ്റയാള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ പോലീസ് കേസെടുക്കാതെ വിട്ടു. അതേസമയം സംഭവത്തിലെ യഥാര്‍ത്ഥ വില്ലന്‍ ഇടനിലക്കാരനായിരുന്നു. മതപരമായ ചടങ്ങുകളുടെ ഭാഗമായി ഒറ്റനിറത്തിലുള്ള പോത്തിന് സാധാരണ ഗതിയില്‍ വിലക്കുടുതല്‍ ലഭിക്കാറുണ്ട്. അതുകൊണ്ട് ഇടനിലക്കാരന് കടുകെണ്ണയും കരിയും ഉപയോഗിച്ച് പോത്തിന് ചായം തേയ്കുകയായിരുന്നു.