ക്രിക്കറ്റ് താരം അമിത് മിശ്ര ദേഹോപദ്രവം ഏല്‍പ്പിച്ചതായി യുവതിയുടെ പരാതി

single-img
20 October 2015

imagesക്രിക്കറ്റ് താരം അമിത് മിശ്ര ദേഹോപദ്രവം ഏല്‍പ്പിച്ചതായി സുഹൃത്തായ യുവതിയുടെ പരാതി. സെപ്റ്റംബറില്‍ ബംഗളുരുവില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീല ക്യാമ്പ് ബംഗളുരുവില്‍ നടക്കുന്നതിനിടെയാണ് സംഭവം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകാന്‍ അമിത് മിശ്രയോട് പോലീസ് ആവശ്യപ്പെട്ടു. പരാതിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും ജോലിക്കാരുടെ മൊഴിയെടുത്തതാും പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ അറിയിച്ചു.