ബീഫ് കഴിക്കാമെന്ന് പ്രസ്താവിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെതിരെ ഉത്തരേന്ത്യന്‍ ബി.ജെ.പി അനുഭാവികള്‍

പശുവിറച്ചി അടക്കം ആര്‍ക്കും ഇഷ്ടമുള്ള മാംസം കഴിക്കാമെന്ന് പ്രസ്താവിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെതിരെ ഉത്തരേന്ത്യന്‍ ബി.ജെ.പി അനുഭാവികള്‍ രംഗത്ത്. ബി.ജെ.പി അനുഭാവികള്‍ മുരളീധരനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
വി. മുരളീധരനെ പ്രതീകാത്മകമായി ചവിട്ടുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിന് നല്‍കുന്ന ഒരു ലൈക്ക് ഒരു ചെരുപ്പിന് തുല്യവും ഒരു കമന്റ് നൂറ് തുല്യവും ആണെന്നും പോസ്റ്റില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. പോസ്റ്റിനൊപ്പം മുരളീധരന്റെ പ്രസ്താവനയും കൊടുത്തിട്ടുണ്ട്.
വി. മുരളീധരന്‍ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടത്തിയ മുഖാമുഖം പരിപാടിയിലാണ് ഗോവധ നിരോധനത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രസ്താവിച്ചത്. ഗോമാംസം അടക്കം ആര്‍ക്കും ഇഷ്ടമുള്ള മാംസം കഴിക്കാമെന്നും ബി.ജെ.പി അതില്‍ ഇടപെടില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.