ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍നിന്ന് മുന്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ വസീം അക്രവും, ശുഹൈബ് അക്തറും പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍നിന്ന് പാക്കിസ്ഥാന് അംപയര്‍ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിന്‍വലിച്ചതിനു പിന്നാലെ കമന്റേറ്റര്‍മാരായ പാക്ക് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ വസീം അക്രവും, ശുഹൈബ് അക്തറും പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യ- പാക് പരമ്പരയ്ക്കു വേണ്ടിയുള്ള ബിസിസിഐ-പിസിബി ചര്‍ച്ചകള്‍ ശിവസേന തടസ്സപ്പെടുത്തിയതിനു പിന്നാലെ അലീം ദറിനെതിരെ ഭീഷണിയും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ടൂര്‍ണ്ണമെന്റില്‍ അലീം ദറിനു എല്ലാ സുരക്ഷയും നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐസിസി അദ്ദേഹത്തെ പിന്‍വലിക്കുകയായിരുന്നു.
പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് പറഞ്ഞ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധിക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ ഇരുനൂറോളം ശിവസേന പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.ഇതിനു പിന്നാലെയാണ് നടപടി.