പാകിസ്ഥാനിൽ ബ്സ്സ് സ്ഫോടനം: 11 മരണം, 22 പേർക്ക് പരിക്ക്

single-img
20 October 2015

quetta-bomb-bus-blast-SaryabRoad-Balochistan_10-19-2015_201278_l

ബലോചിസ്ഥാൻ: പാകിസ്ഥാനിലെ ബലോചിസ്ഥാൻ മേഖലയിൽ ബസ്സ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് 11 യാത്രക്കാർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു, ഇതിൽ എട്ട് പേരുടെ നില ഗുരതരമാണ്. കൊല്ലപെട്ടവരിൽ രണ്ട് കുട്ടികളും.

ബലോചിസ്ഥാനിലെ സര്യാബ് റോഡിൽ തിങ്കളാഴ്ച രാത്രിയാണ് സ്ഫോടനം നടക്കുന്നത്. യാത്രക്കാരുമായി പുറപ്പെടാൻ തുടങ്ങുമ്പോൾ ബസ് ടെർമിനലിൽ വെച്ചാണ് സംഭവം.

ബസ്സിന്റെ മുകളിൽ സൂക്ഷിച്ചിരുന്ന ലഗ്ഗേജ് ബാഗുകളിൽ ഒന്നിൽ നിന്നും ടൈമർ ഉപകരണം കണ്ടെത്തിയതായി ബലോചിസ്ഥാൻ പോലീസ് അറിയിച്ചു.

അൽ-ഖ്വയ്ദ പൊലുള്ള ഭീകര സംഘടനകളുടെ നിരന്തരാക്രമണങ്ങളാൽ ഏറെ നാളായി ബലോചിസ്ഥാൻ മേഖലയിൽ ഭീകരാന്തരീക്ഷം തുടന്നുവരികയാണ്.