ദേവീചിത്രം പച്ചകുത്തിയ ഓസ്‌ട്രേലിയൻ യുവാവിന് ബിജെപിയുടെ ഭീഷണി. വിദേശിയുവാവിൽ നിന്നും മാപ്പെഴുതിവാങ്ങിയ പോലീസ് നടപടി വിവാദത്തിൽ

single-img
20 October 2015

bjp-march

ബാംഗളൂർ: കാലിൽ ദേവീ ചിത്രം പച്ചകുത്തിയതിന് ഓസ്‌ട്രേലിയൻ യുവാവിനെ ബി.ജെ.പി. നേതാവും സംഘവും ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ്സ്ഥലത്തെത്തിയ അശോക് നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓസ്ട്രേലിയൻ യുവാവിനെ സ്റ്റേഷനിൽ കൊണ്ടുപോയി മാപ്പെഴുതിവാങ്ങിയത് വിവാദമായി. ബാംഗളൂർ നഗരമധ്യത്തിലെ റെസിഡന്‍സി റോഡിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസമാണ് സംഭവം.

ഓസ്‌ട്രേലിയയിൽനിന്നുള്ള നിയമവിദ്യാർഥി മാറ്റ് കെയ്തും കൂട്ടുകാരിയും ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. ഇതിനിടെ മാറ്റിന്റെകാലിൽ പച്ചകുത്തിയിരുന്ന ‘യെല്ലമ്മാ ദേവി’യുടെ ചിത്രം ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബി.ജെ.പി. പ്രാദേശികനേതാവ് രമേഷ് യാദവും സംഘവുംഇവിടെയെത്തി മാറ്റിനെയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തുകയായിരുന്നു.

മാറ്റ് കെയ്ത് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച സംഘം പച്ചകുത്തിയ ദേവീചിത്രം  മാറ്റിയില്ലെങ്കിൽ കാലിലെതൊലിയുരിഞ്ഞുകളയുമെന്നായിരുന്നു ഭീഷണി. എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസുകാർ തങ്ങളെ സംരക്ഷിക്കേണ്ടതിനുപകരംപാർട്ടിനേതാവിനെ സന്തോഷിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ആരോപിച്ച് മാറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് വഴിയൊരുക്കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ബെംഗളൂരു സൗത്ത് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സന്ദീപ് പാട്ടീൽ ഉത്തരവിട്ടു. വിദേശികളെഭീഷണിപ്പെടുത്തുകയും പോലീസ് മാപ്പെഴുതിവാങ്ങുകയും ചെയ്തത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അശോക് നഗർ പോലീസ്ഇൻസ്‌പെക്ടറോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.