താന്‍ വിരമിക്കുന്നെന്ന വാര്‍ത്ത തെറ്റെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സേവാഗ്‌

single-img
20 October 2015

imagesദുബായ്‌: താന്‍ വിരമിക്കുന്നെന്ന വാര്‍ത്ത തെറ്റെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സേവാഗ്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അടുത്ത വര്‍ഷം മാസ്‌റ്റേഴ്‌സ് ലീഗില്‍ കളിക്കുമെന്ന്‌ മാത്രമാണ്‌ താന്‍ പറഞ്ഞത്‌ മറിച്ച്‌ വിരമിക്കുമെന്നല്ലെന്ന്‌ സേവാഗ്‌ വ്യക്‌തമാക്കി.

സേവാഗ്‌ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കുന്നു എന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത്‌ വന്നിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെയാണ്‌ തന്റെ നിലപാട്‌ വ്യക്‌തമാക്കി സേവാഗ്‌ രംഗത്ത്‌ എത്തിയത്‌. വിരമിച്ച താരങ്ങള്‍ക്കായുള്ള മത്സരമായ മാസ്‌റ്റേഴ്‌സ് ലീഗില്‍ കളിക്കുമെന്നുള്ള സേവാഗിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.