മലപ്പുറത്ത് ഇരുപത്തിയഞ്ചോളം സ്ഥലങ്ങളില്‍ യുഡിഎഫ് സഖ്യമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
19 October 2015
മലപ്പുറത്ത് ഇരുപത്തിയഞ്ചോളം സ്ഥലങ്ങളില്‍ യുഡിഎഫ് സഖ്യമില്ലെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പലയിടങ്ങളിലും ലീഗിനെതിരെ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണുള്ളതെന്നും ഇതിന് പിന്നില്‍ ആരാണുള്ളതെന്ന് പാര്‍ട്ടികള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.