ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടു പോകണമെന്ന് അമ്പയര്‍ അലിംദാറിന് ശിവസേന ഭീഷണി

single-img
19 October 2015

downloadഈ മാസം 25ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടു പോകണമെന്ന് അമ്പയര്‍ അലിംദാറിനെ ശിവസേന ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരം നിയന്ത്രിക്കുന്നതില്‍ നിന്ന് അലീം ദാറെ ഐസിസി പിന്‍വലിച്ചു. അലീം ദാറിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിസി അംപയര്‍മാരുടെ എലീറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്ഥാന്‍ കളിക്കാരനുമാണ് അലീംദാര്‍.