യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ തലകീഴായി ദേശീയ പതാക കെട്ടി

single-img
18 October 2015

Desiyapathaka

മാവേലിക്കര നഗരസഭ ഏഴ്, എട്ട് വാര്‍ഡുകളിലെ യു.ഡി.എഫ്. കണ്‍വന്‍ഷന്റെ ഭാഗമായി ചട്ടം ലഘിച്ച് ദേശീയ പതാക ഉപയോഗിച്ചു. ചടഎടവിരുദ്ധമായി ദേശീയ പതാക ഉപയോഗിച്ചതു പേരാഞ്ഞിട്ട് അത് തലതിരിച്ചു റോഡുവക്കിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടി അനാദരവ് കാട്ടുകയായിരുന്നു.

ഇന്നലെ രാവിലെ മുതലാണ് മാവേലിക്കരപത്തനംതിട്ട റോഡില്‍ തഴക്കര കരയംവട്ടം ജംഗ്ഷനു സമീപം ദേശീയ പതാക കെട്ടിയത്.ഇത് ചട്ടലംഘനമാണെന്ന് നിരവധിപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ശരിയായ രീതിയില്‍ പതാക കെട്ടാന്‍ കൂട്ടാക്കിയില്ലത്രേ.

ദേശീയ പതാക ദുരുപയോഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ബി.ജെ.പി. അറിയിച്ചിട്ടുണ്ട്.