ഇന്ത്യയില്‍ നിന്നും വിഭജിക്കപ്പെട്ട രാജ്യമായ പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ അവകാശമില്ലെന്ന് ബി.ജെ.പി

single-img
17 October 2015

Khalid-Jehangir-BJP-Spokesperson

ഇന്ത്യയില്‍ നിന്നും വിജിക്കപ്പെട്ട രാജ്യമായ പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ അവകാശമില്ലെന്ന് ബി.ജെ.പി. അതുകൊണ്ടു തന്നെ കശ്മീരിനെക്കുറിച്ച് സ്വപ്നം കാണുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തണമെന്നും ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും വേണ്ടെന്നും ബിജെപി വക്താവ് ഖാലിദ് ജഹാംഗീര്‍ പറഞ്ഞു.

ബോംബ് സ്‌ഫോടനങ്ങളും വെടിയൊച്ചകളും മാത്രമാണ് പാകിസ്ഥാനിലുള്ളത്. നിരപരാധികളായ ആയിരക്കണക്കിന് പേരാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പാക്ക് സര്‍ക്കാരിന് സമാനമായി ഭീകരരും അവിടൊരു സമാന്തര സര്‍ക്കാരിനെ നയിക്കുന്നുണ്ടെന്നും അവിടുത്തെ ജനപ്രതിനിധികള്‍ എന്നു പറയുന്നവര്‍ സൈനിക മേധാവികളുടെ ഇംഗിതത്തിനൊത്ത് നൃത്തം വയ്ക്കുന്ന പാവകളാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ വിഡിയോയില്‍ നിന്നും പാക്ക് അധീന കശ്മീരിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് വ്യക്തമാണെന്നും ജമ്മു കശ്മീരിനെ കഴിഞ്ഞ 25 വര്‍ഷമായി നിഴല്‍ യുദ്ധം നടത്തുന്ന ഭൂമിയാക്കി പാകിസ്ഥാന്‍ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന കാശ്മീരികള്‍ക്ക് പാകിസ്ഥാനോടും അവിടുത്തെ ഭരണാധികാരികളോടും യാതൊരുവിധ താല്‍പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.