പ്രിൻസിപ്പലിനെ വിദ്യാർഥി കുത്തിക്കൊന്നു

single-img
16 October 2015

568190-murderkillcrimeaccident-1372168056-226-640x480-640x330റാഞ്ചി: റാഞ്ചി ഗുംല കാർത്തിക് ഒറോൺ കോളേജ് പ്രിൻസിപ്പൽ ശശിഭൂഷൺ സിൻഹയെ(58) അതേ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥി രാജേഷ് കുജൂർ ചേംബറിനുള്ളിൽ കുത്തി കൊലപ്പെടുത്തി. രാജേഷിനെ കോളേജ് ഹോസ്റ്റലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു വിദ്യാർഥിക്കൊപ്പം വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രിൻസിപ്പലിനെ കാണാൻ മുറിയിൽ കടന്ന രാജേഷ് കുജൂർ അദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഹോസ്റ്റലിൽ നിന്നും പണം മോഷണം പോയതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ രാജേഷിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസം ഹോസ്റ്റലിൽ നിന്ന് സസ്പൻറ്റും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇക്കാരണത്താൽ രാജേഷിന് പ്രിൻസിപ്പലിനോട് വൈരാഗ്യം തോന്നിയതാവാം കൊലപാതകത്തിന് കാരണം എന്ന് പോലീസ് സംശയിക്കുന്നു. രാജേഷിന് മനോവൈകല്യമുണ്ടോയെന്ന സംശയവും നിലനിൽക്കുന്നു.