മുന്‍പ് സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായി പ്രവര്‍ത്തിച്ച ശേഷം ആയുധങ്ങളുമായി ഒളിച്ചോടിയ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

single-img
16 October 2015

indianarmy-kashmir630

കാശ്മീരില്‍ സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായി പ്രവര്‍ത്തിച്ച് ജോലിയിലിരിക്കെ ആയുധങ്ങളുമായി ഒളിച്ചോടി ഇവര്‍ ഭീകരരോടൊപ്പം ചേര്‍ന്നത് കഴിഞ്ഞ മാസമാണ്. നേരത്തേ ലഷ്‌കറെ തയിബയിലും ഹിസ്ബുല്‍ മുജാഹിദീനിലും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ 2010ല്‍ കീഴടങ്ങിയശേഷം പൊലീസില്‍ ചേരുകയായിരുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജില്ലയില്‍ ഭീകരരുടെ കാര്യമായ സാന്നിധ്യം ഇല്ലായിരുന്നു. പൂഞ്ചില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് പട്ടാളക്കാരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടു.