ഇനി യാഹുവില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്വേര്ഡ് വേണ്ട!!!
യാഹുവിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇമെയില്‍ സേവനങ്ങള്‍ക്ക് പാസ്വേര്ഡുകള് ഒഴിവാക്കുന്നു. ലോഗിന്‍ ചെയ്യാന്‍ അക്കൗണ്ട് കീ എന്ന പേരിലാണ് യാഹു പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. കമ്പനി പുറത്തിറക്കുന്ന അടുത്ത അപ്ഡേറ്റില്‍ ഈ സംവിധാനം ലഭ്യമാകും.
ഐഫോണിലും ആന്‍ഡ്രോയിഡ് ഡിവൈസുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന പുതുക്കിയ ആപ്പ് ഉടന്‍ പുറത്തിറങ്ങും. സ്മാര്‍ട്ട്ഫോണിലേക്ക് അയക്കുന്ന നോട്ടിഫിക്കേഷനിലൂടെയായിരിക്കും ലോഗിന്‍ ഏര്‍പ്പെടുത്തുക. പാസ്വേര്ഡ് ടൈപ്പ് ചെയ്യേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഹാക്കര്‍മാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ബ്രേക്ക് ചെയ്യാന്‍ പറ്റുന്നത് പാസ്വേര്‍ഡുകളാണ് എന്നതിനാലാണ് മറ്റൊരു സുരക്ഷിത മാര്‍ഗം എന്ന നിലയ്ക്ക് യാഹു അക്കൗണ്ട് കീ സംവിധാനം ഒരുക്കുന്നത്. യാഹു ഉപയോക്താക്കള്‍ക്ക് പാസ്വേര്ഡ് തന്നെ വേണം എന്നാണെങ്കില്‍ അങ്ങനെ തന്നെ തുടരാനുള്ള സംവിധാനവുമുണ്ട്.
യാഹു ഉപയോക്താക്കിളില് ഭൂരിഭാഗവും മൊബൈലില്‍നിന്നാണ് മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് മൊബൈല്‍ അതിഷ്ടിതമായ അപ്ഡേറ്റ് യാഹു വരുത്തിയിരിക്കുന്നത്.