കേരളത്തിന്റെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിന് തുറന്ന മനസാണുള്ളത്- കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു
16 October 2015
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിന് തുറന്ന മനസാണുള്ളതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി റിപ്പോർട്ട് കേരളം സമർപ്പിച്ചാൽ ഉടൻ തീരുമാനമെടുക്കും. കണ്ണൂർ, ഗുരുവായൂർ നഗരങ്ങളെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് കേരളം സമർപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. പുതിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.