പാക്കിസ്ഥാനടക്കമുള്ള വിദേശശക്തികളെ നേരിടാന്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം സുസജ്ജമാണെന്ന് ദേശീയ പ്രതിരോധകേന്ദ്രങ്ങള്‍

single-img
14 October 2015

HAL_Tejas

പാക്കിസ്ഥാനടക്കമുള്ള വിദേശശക്തികളെ നേരിടാന്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം സുസജ്ജമാണെന്ന് ദേശീയ പ്രതിരോധകേന്ദ്രങ്ങള്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടമായാണ് നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തേജസ്സിനെ കാണുന്നത്.

അത്യന്താധുനിക സൗകര്യങ്ങളോടെയാണ് അതിര്‍ത്തികളില്‍ സൈനികര്‍ക്ക് ഏറെ സഹായം ചെയ്യാന്‍ കഴിയുന്ന തേജസ് നിര്‍മിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ ജെഎഫ് 17 പോര്‍വിമാനങ്ങളെ നേരിടാന്‍ സാധിക്കുന്ന യുദ്ധവിമാനം കൂടിയാണ് തേജസ്.

ഉയരങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇന്ധനം നിറയ്ക്കാമെന്നത് തേജസിന്റെ പ്രത്യേകതയാണ്. മാത്രമല്ല മിസൈലുകള്‍, ആധുനിക യുദ്ധ ഉപകരണങ്ങള്‍ എന്നിവ വഹിക്കുവാനും അത് മവണ്ടതുപോലെ ഉപയോഗിക്കാനും തേജസിന് കഴിയും. കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാറും തേജസിന്റെ പ്രത്യേകതയാണ്. തേജസ് രൂപകല്‍പ്പന ചെയ്തത് പ്രതിരോധ ഗവേഷണകേന്ദ്രമാണ്.