അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാനി യുവാവിനെ ഇന്ത്യ അതിര്‍ത്തിരക്ഷാ സേന സുരക്ഷിതമായി പാകിസ്ഥാന് കൈമാറി

single-img
12 October 2015

A farmer works in a paddy field near the fenced border between Indian and Pakistan in Suchetgarh, southwest of Jammu, August 1, 2011. As India and Pakistan embark on a tentative peace process and try to decide how to open their borders to trade and travel, it will be the situation on the ground in places such as Suchetgarh that determine the pace of the detente. Picture taken August 1, 2011. To match Feature KASHMIR-BORDER/ REUTERS/Mukesh Gupta (INDIAN-ADMINISTERED KASHMIR - Tags: MILITARY POLITICS)

അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാനി യുവാവിനെ ഇന്ത്യ അതിര്‍ത്തിരക്ഷാ സേന സുരക്ഷിതമായി പാകിസ്ഥാന് കൈമാറി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തി കടന്ന യുവാവിനെയാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന് കൈമാറിയത്.

ഇരുപതുകാരനായ ഗുലാം റസൂല്‍ എന്ന യുവാവാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ യുവാവിനെ തിരിച്ചറിയുകയും ഇയാള്‍ അശ്രദ്ധമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതാണെന്ന് വ്യക്തമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് സൈനികര്‍ ഇദ്ദേഹത്തെ പാകിസ്ഥാന് കൈമാറാന്‍ തീരുമാനിച്ചത്.

ഇയാളുടെ പക്കല്‍ അപകടകരമായ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും അതിര്‍ത്തി രക്ഷാസേനയുടെ വക്താക്കള്‍ അറിയിച്ചു.