ഇന്ത്യക്കാരനായ റാംകുമാർ രാമൻ, ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേർട് അക്കൗണ്ടന്റ്; വയസ്സ്-18

single-img
12 October 2015

unnamed

ദുബായ്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേർട് അക്കൗണ്ടന്റ് എന്ന ഖ്യാതി ഇനി ദുബായിൽ നിന്നുള്ള ഇന്ത്യൻ വശജനായ റാംകുമാർ രാമന് സ്വന്തം. 18ആമത്തെ വയസ്സിലാണ് റാംകുമാർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രൊഫഷണൽ അക്കൗണ്ടന്റുമാരുടെ യോഗ്യത നിർണ്ണയിക്കുന്ന അഗോള സ്ഥാപനമായ എ.സി.സി.എ അഥവ Association of Chartered Certified Accountants ലാണ് ഈ യുവാവ് അംഗത്വം നേടിയിരിക്കുന്നത്.

ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിൽ നിന്നും ബിരുദ്ധം കരസ്ഥമാക്കിയ ശേഷമാണ് എ.സി.സി.എയിൽ ചേരാൻ റാം തയ്യാറെടുത്തത്.

മൂന്ന് ഘട്ടമായി നടക്കുന്ന പരീക്ഷകളിൽ വിജയിച്ചാൽ മാത്രമേ എ.സി.സി.എയിൽ അംഗത്വത്തിന് യോഗ്യത നേടുകയുള്ളൂ. നോളജ് മൊഡ്യൂൾ, സ്കിൽ മൊഡ്യൂൾ, പ്രൊഫഷണൽ മൊഡ്യൂൾ എന്നിങ്ങനെയാണ് ഘട്ടങ്ങൾ. മൂന്ന് വർഷമാണ് കാലയളവ്.

2012ൽ എ.സി.സി.എ പരീക്ഷകൾക്കായി പരിശീലനമാരംഭിച്ച റാംകുമാർ 2015 ജൂലൈയിലാണ് അവസാനഘട്ട പരീക്ഷകൾ എഴുതുന്നത്. ആകെമൊത്തം 10 ഗ്രേഡിൽ 8.6 ഗ്രേഡാണ് റാം കരസ്ഥമാക്കിയത്.