ഡോ. ബോബി ചെമ്മണ്ണൂരിന് യുണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്
7 October 2015
കോൽക്കത്ത: ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾ മുൻനിർത്തി യൂണിവേഴ്സൽ റെക്കോർഡ് ഫോറം ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ഉടമസ്ഥനും സാമൂഹിക പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു.
കോൽക്കത്തയിൽ നടന്ന ചടങ്ങിൽ ഓണററി ഡോക്ടറേറ്റ്, സോഷ്യൽ വർക്കർ ഓഫ് ദ ഇയർ അവാർഡ്, ടോപ് ടാലന്റ് ഓഫ് ദ ഇയർ അവാർഡ്, ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നൽകിയാണ് ആദരിച്ചത്.
കേണൽ ഡോ. പ്രൊഫ. സിദ്ധാർഥ ഘോഷ്, സംവിധായകൻ പി.സി ആദിത്യ, യു.ആർ.എഫ് ജ്യൂറി സുനിൽ ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയും ബോബി ചെമ്മണ്ണൂരിനെ ഡൊക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.