വി.എസിന്റെ മുന്‍ പി.എ സുരേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു

single-img
3 October 2015

sureshപാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പി.എ  എ. സുരേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഉടനെ പാര്‍ട്ടി സംസ്ഥാന സമിതിക്ക് കത്ത് നല്‍കും. പാര്‍ട്ടി പുന:പ്രവേശം സംബന്ധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയെന്നും സുരേഷ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം ഫുജൈറയില്‍ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്.

പാര്‍ട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് 2013 മെയ് 14നാണ് സുരേഷ്, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പ്രതിപക്ഷ നേതാവിന്റെ ചിറകരിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോളിറ്റ്ബ്യൂറോയുടെ ഈ നടപടി.