സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല-ഉമ്മന്‍ ചാണ്ടി

single-img
3 October 2015

umman chandiതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനങ്ങളുടെ പ്രതിഷേധം കാണാതിരിക്കാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം യുവാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോടു തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതു നടപ്പാക്കാനാകില്ല. ഇതു നടപ്പാക്കിയാല്‍ ഒരു വര്‍ഷം 25,000 തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ 25 ലക്ഷം യുവജനങ്ങള്‍ ഇതിനെതിരാണ്. അവര്‍ക്കും കൂടെ സമ്മതമാകുന്ന ഒരു ഫോര്‍മുല ഉരുത്തിരിഞ്ഞാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞ