തിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകള്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്

single-img
3 October 2015

muslim-girls-BURQAകോലാപൂര്‍: തിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകള്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് മതപുരോഹിതന്മാര്‍.  മഹാരാഷ്ട്ര കോലാപൂരിലെ  മജ്‌ലിസ് – ഇ -ഷൂര- ഉലമ- ഇ ശഹര്‍ പ്രാദേശിക കമ്മിറ്റി പുരോഹിതന്മാരുടേതാണ് അഭിപ്രായം. സ്ത്രീകളെ കോലാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.

സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന് പ്രസ്താവിച്ചുകൊണ്ട് കഴിഞ്ഞാഴ്ചയാണ് പുരോഹിതന്മാര്‍ കുറിപ്പ് പുറത്തിറക്കിയത്.

ഈ ഉത്തരവ് സ്ത്രീകളെ  നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയല്ലെന്നും ഇസ്ലാം വിശ്വാസങ്ങളെയും അതിന്റെ രീതികളേയും ഓര്‍മ്മപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണെന്നും  പുരോഹിതന്മാര്‍ പറയുന്നു.  എം.ഐ.എം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി പുരോഹിതന്മാര്‍ സ്ത്രീകളോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.