വെള്ളാപ്പള്ളി നടേശൻ കോഴവാങ്ങിയതായി അറിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

single-img
2 October 2015

kanam-rajendran-Malayalamnewsഅദ്ധ്യാപക നിയമനങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോഴവാങ്ങിയതായി അറിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .എന്റെ കൈവശം തെളിവില്ല . വെള്ളാപ്പള്ളിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദന്റെ കൈവശം തെളിവുണ്ടോയെന്നും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.കെ.എം. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ബാർകോഴ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞത് വിജിലൻസ് കോടതി ശരി വച്ചു .