പുകവലിച്ചത് വീട്ടുകാരെ അറിയിച്ച പന്ത്രണ്ടു കാരനെ മുതിർന്ന കുട്ടികൾ നഗ്നനാക്കി മർദിച്ചു

single-img
2 October 2015

beatകായംകുളം∙ പുകവലിച്ചത് വീട്ടുകാരെ അറിയിച്ചതിന് കായംകുളത്ത് പന്ത്രണ്ടു വയസുകാരനെ നഗ്നനാക്കി മർദിച്ചുവെന്ന് പരാതി. ഒന്നാം ഓണത്തിനായിരുന്നു സംഭവം. കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.

മുതിർന്ന കുട്ടികൾ പുകവലിച്ചത് അവരുടെ വീടുകളിൽ അറിയിച്ചതിന്റെ വിരോധം മൂലമാണ് മർദ്ദനമെന്നായിരുന്നു കുട്ടിയുടെ മൊഴി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. മറ്റു നാലു പേർക്കായി തിരച്ചിൽ തുടരുകയാണ്.