മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് കൊലനടത്തിയവർക്ക് ഐസിസിന്റെ ട്വിറ്റർ ഭീഷണി

single-img
2 October 2015

ISIS-militantsമഹാരാഷ്ട്രയിൽ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലിമിനെ മർദിച്ചുകൊന്ന സംഭവത്തിൽ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്  ഭീകര സംഘടനയുടെ ട്വിറ്റർ സന്ദേശം. മഹാരാഷ്ട്രയിലെ താനെയിലെ കല്യാണിൽ നിന്ന് ആരിബ് മജീദിനൊപ്പം ഐസിസിൽ ചേർന്ന നാലു യുവാക്കളിൽ ഒരാളായ ഫഹദ് ഷെയ്ഖ് ആണ് ഈ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ‘റിവഞ്ച്സൂൺ’ എന്ന ഹാഷ്ടാഗിലാണ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സമാധാന സമ്മേളനം നടത്താനാണ് ഇവിടുത്തെ മുസ്‌ലിംകൾ ഒരുങ്ങുന്നതെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ ഇന്ത്യൻ മുസ്‌ലിംകൾക്കുള്ള സന്ദേശവും ഈ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. “നിങ്ങൾ ഞങ്ങളെ വെറുത്താലും, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. ഗുജറാത്ത്, കശ്മീർ, മുസാഫർനഗർ… എന്നിവയ്ക്കു പ്രതികാരവുമായി ഐസിസ് ഉടനെത്തും” എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.