എം.എ. യൂസഫലിയുടെ ബന്ധുചമഞ്ഞ് തട്ടിപ്പ്; തൃശൂർ സ്വദേശി പിടിയിൽ

single-img
2 October 2015

arrested-medതൃശൂർ: പ്രമുഖ വ്യവസായിയും ലുലു ഉടമസ്ഥനുമായ എം.എ. യൂസഫലിയുടെ ബന്ധുവായി ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തൃശൂർ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് പിടിയിലായത്. യൂസഫലിയുടെ മകനെന്നും മരുമകനെന്നും സഹോദരന്റെ മകനെന്നുമൊക്കെ അവകാശപ്പെട്ടാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. മുംബൈ ജുഹൂവിലെ നക്ഷത്ര ഹോട്ടലിൽ എം.എ. യൂസഫലിയുടെ ബന്ധുവെന്ന വ്യാജേന താമസിച്ചു വരികയായിരുന്ന ഇയാളെ വെള്ളൈയാഴ്ച രാവിലെയാണ് പൊലീസ് പൊക്കിയത്.

ഷിയാസ് മുംബൈയിൽ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് പോലീസ് വെള്ളൈയാഴ്ച രാവിലെ വിമാന മാർഗം മുംബൈയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. അന്നേദിവസം വിമാനമാർഗംതന്നെ തിരുവനന്തപുരത്തെത്തിച്ച ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

യൂസഫലിയുടെ പേരിൽ ഒരാൾ തട്ടിപ്പു നടത്തുന്നതായി അദ്ദേഹത്തിന്റെ മാനേജറാണ് പൊലീസിന് പരാതി നൽകിയത്. സമഗ്രമായ അന്വേഷണം നടത്തിയാൽ മാത്രമേ ഇയാൾ നടത്തിയ തട്ടിപ്പുകളുടെ വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. എം.എ. യൂസഫലിക്ക് പുറമെ മറ്റു പ്രമുഖരുടെ പേരുകളും തട്ടിപ്പു നടത്താനായി ഇയാൾ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.