ടൈറ്റാനിക്കിലെ അവസാന മെനു കാർഡ് ലേലത്തിൽ വിറ്റു; തുക 88,000 ഡോളർ!

single-img
2 October 2015

titanic-menuന്യൂയോർക്ക്∙ ആദ്യ യാത്രയിൽ തന്നെ മുങ്ങിയ അത്യാഡംബര കപ്പൽ ടൈറ്റാനിക്കിലെ മെനു കാർഡ് ലേലം ചെയ്തു. ഓൺലൈനിലൂടെ നടത്തിയ ലേലത്തിൽ 88,000 ഡോളറിനാണ്  സ്വകാര്യ വ്യക്തി മെനു സ്വന്തമാക്കിയത്. അപകടത്തിൽ നിന്നു രക്ഷപെട്ട എബ്രഹാം ലിങ്കൺ സോളമൻ എന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന മെനുവാണ് ലേലത്തിൽ വെച്ചത്.

1912 ഏപ്രിൽ 14 എന്ന തീയതി പതിപ്പിച്ചിട്ടുള്ള കാർഡാണിത്. വൈറ്റ് സ്റ്റാർ ലൈൻ ലോഗോയും കാർഡിലുണ്ട്. ഗ്രിൽഡ് മട്ടൺ ചാപ്സ്, കസ്റ്റർഡ് പുഡ്ഡിങ്, കോർണേഡ് ബീഫ്, മൽസ്യം, പ്രേസ്ട്രി, ചീസ് തുങ്ങിയവയാണ് മെനുവിൽ രേഖപെടുത്തിയിരിക്കുന്ന വിഭവങ്ങൾ.