ഗാന്ധിജയന്തി ദിനത്തിൽ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; നാട്ടുകാർ എത്തി ബീച്ച് വൃത്തിയാക്കാൻ

single-img
2 October 2015

colectകോഴിക്കോട്: യുവതലമുറയെ അടക്കം മുഴുവൻ നാട്ടുകാരേയും കൈയ്യിലെടുത്താണ് കോഴിക്കോട് കലക്ടർ എൻ. പ്രശാന്തിന്റെ ജനസേവനം. കോഴിക്കോട് ബീച്ച് വൃത്തിയാക്കാൻ കലക്ടർക്കൊപ്പം ഇറങ്ങിയിരിക്കുകയാണ് നാട്ടുകാർ. കളക്ടർ ഇവരെ ക്ഷണിച്ചതെങ്ങനെ ആണെന്നറിയണ്ടേ? ഫേസ്ബുക്ക് പോസ്റ്റ് വഴി. ക്ഷണം കിട്ടണ്ട താമസം നാട്ടുകാർ റെഡിയായി ഇറങ്ങി.

ഇത്രയുംനാൾ വൈകുന്നേരങ്ങളിൾ കാറ്റുകൊള്ളാൻ ബീച്ചിൽ കറങ്ങിനടന്നിട്ടും മുന്നിൽ കിടന്ന പ്ളാസ്റ്റിക് ബോട്ടിലുകൾക്കും കവറുകൾക്കും നേരെ ഒന്ന് നോക്കുകപോലും ചെയ്യാത്തവർ കലക്ടറുടെ വാക്കു കേട്ട് കടപ്പുറം വൃത്തിയാക്കാനിറങ്ങി. ഗാന്ധിജയന്തി ദിനത്തിൾ ബീച്ച് ശുചീകരണത്തിന് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കലക്ടർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ടത്. ഏഴായിരത്തോളം ലൈക്കും 1500റോളം ഷെറയുമാണ് ഈ പോസ്റ്റിന് ലഭിച്ചത്.

‘ക്ളീനിംഗ് തുടങ്ങി. ബീച്ചിലുള്ള ബ്രോസിന്‍റെ ശ്രദ്ധക്ക്: ബ്രേക്കെടുക്കുമ്പോ ഫോട്ടോ അപ്ഡേറ്റ് ഇടാവുന്നതാണ്’ എന്ന് സ്മൈലിയോടുകൂടിയ കളക്ടറുടെ പുതിയ പോസ്റ്റും ഹിറ്റായി. ശുചീകരണ പരിപാടിയിൽ രഞ്ജി പണിക്കരും ബാല നടി എസ്തറും എത്തിയെന്ന ഫോട്ടോ സഹിതമുള്ള പോസ്റ്റും ഏറ്റവും ഒടുവിൽ  പോസ്റ്റ് ചെയ്തിട്ടുണ്ട്.