കോൾ വിച്ഛേദനത്തിനുള്ള നഷ്ടപരിഹാരം ഒക്ടോബർ പകുതിയോടെ നൽകുമെന്ന് ട്രായ്

single-img
2 October 2015

telecom-bigന്യൂഡെൽഹി: കോൾ വിച്ഛേദിക്കുന്നതിനുള്ള നഷ്ടപരിഹാരം മൊബൈൽഫോൺ ഉപയോക്താക്കൾക്ക് ഈ വർഷം ഒക്ടോബർ 15നകം നൽകുമെന്ന് ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ (ട്രായ്) പ്രഖ്യാപിച്ചു. മൊബൈൽ സേവനദാതാക്കളും ഉപയോക്തപ്രതിനിധികളുമായി വ്യായാഴ്ച ദില്ലിയിൽ നടത്തിയ പൊതുചർച്ചയ്ക്ക് ശേഷമാണ് ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ നിലപാട് വ്യക്തമാക്കിയത്.

കോൾ വിച്ഛേദനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി നിരീക്ഷണസമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കകം അവർ റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കോൾ വിച്ഛേദനപ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ മുന്‍ കൈയ്യെടുത്ത് സേവനദാതാക്കളുമായും മറ്റുമായി ചർച്ചകളിലായിരുന്നു. ബുധനാഴ്ച കൂടിയ ചർച്ചയിൽ ഫോൺ സേവനം സുഖമമാക്കുന്നതിനായി പുതിയ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം സേവനദാതാക്കൾക്ക് നൽകി.

സർക്കാർ വക കെട്ടിടങ്ങളിൽ ടെലികോം ടവറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ഏല്ലാ സംസ്ഥാനസർക്കാറുകൾക്കും കേന്ദ്ര വിനിമയമന്ത്രി പ്രസാദ് ഇതിനോടകം നൽകി.