സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തില്‍ 30 കോടി രൂപയുടെ അഴിമതി കണ്ടെത്തി; ഓഡിറ്റിങ് നടത്താന്‍ ടീംകോം നിര്‍ദ്ദേശം നല്‍കി

single-img
2 October 2015

smart-cityകൊച്ചി: സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തില്‍  30 കോടി രൂപയുടെ അഴിമതി നടന്നതായി ടീം കോം കണ്ടെത്തി.  തുടര്‍ന്ന് ഓഡിറ്റിങ് നടത്താന്‍ ടീംകോം നിര്‍ദ്ദേശം നല്‍കി.

സ്മാര്‍ട്‌സിറ്റിയുടെ ആദ്യകെട്ടിടത്തിന്റെ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിലവാരം കുറഞ്ഞ സ്റ്റീല്‍ കമ്പനികളാണ് കെട്ടിടം പണിയാന്‍ ഉപയോഗിച്ചതെന്നാണ് ടീകോം കണ്ടെത്തിയത്.  ഇതേ തുടര്‍ന്നാണ് സ്മാര്‍ട്‌സിറ്റി സിഇഒയുടെ സ്ഥാനം തെറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.