ഫീസ് അടക്കാത്തതിന് സ്കൂള്‍ അധികൃതര്‍ പരസ്യമായി അപമാനിച്ച 15കാരന്‍ ജീവനൊടുക്കി

single-img
2 October 2015

suicideതെലുങ്കാന: ഫീസ് അടയ്ക്കാത്തതിന് സ്കൂള്‍ അധികൃതരുടെ ശിക്ഷണ നടപടിയില്‍ അപമാനിതനായ 15  കാരൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. അത്മഹത്യ ചെയ്യുന്നതിന് മുമ്പ് താൻ അപമാനിതനാകാനുള്ള കാരണം സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും ബാലൻ തയ്യാറാക്കി ഉപേക്ഷിച്ചിരുന്നു. കരിംനഗർ ജില്ലയിലെ പെഡാപള്ളി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഫീസ് അടയ്ക്കാത്ത കാരണത്താൽ സ്വകാര്യ സ്കൂളിൽ മരിച്ച കുട്ടിയടക്കം ആറ്പേരെ ക്ലാസിന് പുറത്ത് നിർത്തിയിരുന്നു. സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തിയ ബാലൻ താൻ 5000 രൂപ സ്കൂളിൽ അടച്ചതാണെന്നും കർഷകകുടുംബമായ തങ്ങൾക്ക് ഇതിൽ കൂടുതൽ തുക നൽകാൻ സാധിക്കില്ലെന്നും വീഡിയോയിൽ പറയുന്നു. സ്കൂളിലെ ശിക്ഷയിൽ താൻ അപമാനിതനായെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുട്ടി ബന്ധുവിന്റെ മോബൈലില്‍ തയാറാക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.

വീട്ടിൻ നിന്നും പോകുന്നതിനുമുമ്പ് ഈ വീഡിയൊ കാണനമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ട് ഒരു കുറിപ്പും കുട്ടി വീട്ടിൽ ഉപേക്ഷിച്ചിരുന്നു. കുട്ടി കാണാതായി എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചപ്പോഴാണ് ഇവയെല്ലാം പുറത്ത് വന്നത്. ആത്മഹത്യ പ്രേരണകുറ്റത്തിന് സ്കൂൾ മാനേജ്മെന്റിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു.