സംസ്ഥാനത്ത് മഴയിൽ 26 ശതമാനം കുറവ്; വരൾച്ചയ്ക്ക് സാധ്യത

single-img
2 October 2015

rainതിരുവനന്തപുരം: സംസ്ഥാനത്തു മഴ 26 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ ശരാശരി പെയ്യേണ്ട മഴ 203 സെന്റീമീറ്ററാണെങ്കിലും ലഭിച്ചതു 151 സെന്റീമീറ്ററാണ്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു കിഴക്കൻ കാലവർഷത്തിന്റെ ശരാശരി 48 സെന്റീമീറ്റർ ആയതിനാൽ അടുത്ത വേനലിൽ വരൾച്ച രൂക്ഷമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. കാലവർഷത്തിൽ കനത്ത മഴ ലഭിച്ചാലും അടുത്ത വേനലിലെ ജലക്ഷാമത്തിൽ നിന്നു രക്ഷപ്പെടാനാകില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ വേണ്ടത്ര മഴ ലഭിച്ചില്ല. ആലപ്പുഴ, കാസർകോട്, പത്തനംതിട്ട, വയനാട് ജില്ലകളിൽ 30 ശതമാനത്തിലേറെ മഴ കുറഞ്ഞു. ഇടുക്കിയിൽ മഴയുടെ അളവിൽ 26 ശതമാനത്തിന്റെ കുറവുള്ളതിനാൽ അത് വൈദ്യുതി ഉൽപാദനത്തെയും ബാധിക്കും.