യു.എസിലെ കോളേജിൽ വെടിവെപ്പ്; 10 മരണം

single-img
2 October 2015

2532_LuckyOliver-4685135-blog-firing_gunവാഷിങ്ടൺ: യു.എസ്സിലെ ഒറിഗോണിലുള്ള റോസ്ബർഗ് അംപ്ക്വ കമ്മ്യൂണിറ്റി കോളേജിൽ അതിക്രമിച്ച് കയറിയ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരം. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.

വ്യാഴാഴ്ച രാവിലെ അമേരിക്കൻ സമയം 10.30നാണ് സംഭവം. പരിസര പ്രദേശങ്ങളിലെ ആശുപത്രികളിൾ വെടിയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഈ കാമ്പസിൽ പഠിക്കുന്നത്. അടുത്തിടെയായി അമേരിക്കൻ കാമ്പസുകളിലെ വെടിവെപ്പ് വർധിച്ചുവരികയാണ്.