വിജയ ബാങ്ക് കവർച്ച; മുഖ്യ പ്രതി കുടകിൽ വെച്ച് പോലീസിന്റെ പിടിയിൽ

single-img
2 October 2015

Handcuffsചെറുവത്തൂർ: വിജയ ബാങ്ക് ചെറുവത്തൂർ ശാഖയിലെ സ്ട്രോങ് റും തുരന്ന് സ്വർണവും പണവും കവർന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയിലായതായി സൂചന. കവർച്ചയ്ക്ക് നേതൃത്വം നൽകിയെന്ന് കരുതുന്നയാളെ കുടകില്‍വെച്ച് പിടികൂടിയെന്ന സൂചനയാണ് ലഭിച്ചത്.

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത അബ്ദുൾഖാദറിൽ നിന്നാണ് മുഖ്യപ്രതി കുടകിലുള്ളതായി വിവരം കിട്ടിയത്. മറ്റൊരാളെ കോഴിക്കോട്ടുവെച്ചും പോലീസ് പിടികൂടിയതായി അറിയുന്നു.

ഒരാൾ നേരത്തേ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ ഇയാൾക്ക് കവർച്ചയുമായി ബന്ധമില്ലെന്നും അന്വേഷണ ഭാഗമായി ചോദ്യചെയ്ത് വിട്ടയച്ചതായും പോലീസ് പറഞ്ഞു.

കവർച്ചസംഘത്തിൽ അഞ്ചോ ആറോ പേരുണ്ടായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മറ്റു പ്രതികളേയും തൊണ്ടിമുതലും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇവയ്ക്കായി കോഴിക്കോട്, മംഗലാപുരം, ബംഗളൂരു  ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.