നഗരമാലിന്യങ്ങള്‍ വളമാക്കി കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയുമായി കേന്ദ്ര രാസവളമന്ത്രാലയം

single-img
2 October 2015

venkaiah-naiduന്യൂഡല്‍ഹി: നഗരമാലിന്യങ്ങള്‍ വളമാക്കി കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയുമായി കേന്ദ്ര രാസവളമന്ത്രാലയം. യൂറിയയുടെ വില്‍പ്പനയ്‌ക്കൊപ്പം കംപോസ്റ്റിന്റെ വില്‍പ്പന ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രാസവളമന്ത്രാലയം നിര്‍ദേശം തയ്യാറാക്കുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.

സ്വച്ഛ്ഭാരത് പദ്ധതി ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യനായിഡു.പുതിയ റെയില്‍വേ കോച്ചുകളിലെല്ലാം ജൈവടോയ്‌ലറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍മന്ത്രാലയം തീരുമാനിച്ചു. സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളുടെയും പ്രകടനനിലവാരം തയ്യാറാക്കും.

ആ വിവരം ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി കണ്ടെത്തുന്ന ദേശീയതലത്തിലുള്ള ആശു​പത്രിക്ക് അഞ്ചുകോടിയും സംസ്ഥാനതലത്തിലെ ആശു​പത്രിക്ക് 50 ലക്ഷവും സമ്മാനമായി നല്‍കും.