അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യത്തിന്റെ ചരക്കുവിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു

single-img
2 October 2015

herculesകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യത്തിന്റെ ചരക്കുവിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ജലാല്‍ബാദ് വിമാനത്താവളത്തില്‍ വെച്ച് ഹെര്‍ക്കുലീസ് സി-130  വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ ആറുപേര്‍ സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നനാട്ടുകാരും മറ്റുള്ളവര്‍ വിമാനത്താവളത്തിലെ ജോലിക്കാരുമാണെന്ന് യു.എസ് സൈന്യത്തിലെ കേണല്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.

അപകടവിവരം ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ യു.എസ് സൈന്യം വെളിപ്പെടുത്തിയിട്ടില്ല.  വലിയ ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വിമാനമാണിത്. ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞ ജൂലായില്‍ പൊതുവേ സുരക്ഷിതമെന്ന് കരുതുന്ന ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട സൈനിക വിമാനം തകര്‍ന്ന് വീണ് 140 പേര്‍ മരിച്ചിരുന്നു.