ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ശക്തമായ മറുപടി കൊടുത്ത സുഷമാ സ്വരാജിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

single-img
2 October 2015

Sushma Swarajന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് അര്‍ഹിക്കുന്ന മറുപടി കൊടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്.

പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്‍ നിര്‍ദ്ദേശിച്ച നാല് നിര്‍ദ്ദേശങ്ങള്‍ വേണ്ടെന്നും ‘ തീവ്രവാദം വേണ്ടെന്ന’ ഒരൊറ്റ നിര്‍ദ്ദേശം മാത്രം മതിയെന്നായിരുന്നു സുഷമയുടെ മറുപടി.

മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ അടിസ്ഥാനപരമായി വേണ്ട കാര്യം എന്താണെന്ന് ഐക്യരാഷ്ട്രസഭയില്‍ സുഷമാ  വളരെ ശക്തമായും വ്യക്തമായും അവതരിപ്പിച്ചതായും മോദി ട്വീറ്ററില്‍ കുറിച്ചു.