പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ശുഭകരം ;സംവരണ പ്രശ്നത്തിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി: വെള്ളാപ്പള്ളി

single-img
1 October 2015

downloadഎസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ച ശുഭകരമായിരുന്നുവെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംവരണ പ്രശ്നത്തിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രത്തിന്റെ വ്യവസായം കേരളത്തില്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ടതായും വെള്ളാപ്പള്ളി പറഞ്ഞു.ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അതിഷ് ഷായും ചർച്ചയിൽ സന്നിഹിതനായിരുന്നു. ബിഹാർ തിരഞ്ഞെടപ്പ് പ്രചരണം വെട്ടിച്ചുരുക്കിയാണ് അമിത് ഷാ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത്.ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് മോദി ഉറപ്പുനല്‍കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിനെപ്പറ്റി ഇപ്പോള്‍ പറയാനാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്നതാണ് എസ്എന്‍ഡിപി യോഗം. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിസ്ഥാനം ഓഫര്‍ ചെയ്താല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എസ്എന്‍ഡിപിയെ സംബന്ധിച്ച് ആര് സീറ്റ് തന്നാലും സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.