നവാസ് ഷെറീഫിന് മറുപടിയുമായി ഇന്ത്യ:തീവ്രവാദികളെ വളർത്തുന്ന നിലപാട് പാകിസ്ഥാൻ അവസാനിപ്പിക്കണം

single-img
1 October 2015

pm-modi-nawaz-sharif-saarc_650x400_51440239881കശ്മീരില്‍ നിന്ന് സൈനികരെ പിന്‍വലിക്കുക, ജമ്മു, കശ്മീര്‍ അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സിയാച്ചിനില്‍ നിന്ന് ഇരുപക്ഷവും ഉപാധികളില്ലാതെ പിന്‍വാങ്ങുക തുടങ്ങിയ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ യുഎന്‍ പ്രസംഗത്തിലെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ.

കശ്മീരില്‍ നിന്ന് സൈനികരെ പിന്‍വലിക്കുകയല്ല പാക്കിസ്ഥാനില്‍ നിന്ന് ഭീകരതയെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. കാശ്മിരില്‍ വിദേശ അധിനിവേശം ഉണ്ടെന്ന പാക് വാദം ശരിയാണെന്നും എന്നാല്‍ അധിനവേശം നടത്തിയത് ആരെന്ന് പറഞ്ഞത് മാറിപ്പോയി. അയല്‍ വാസികളെ പഴിക്കുന്നത് അവസാനിപ്പിച്ച് തീവ്രവാദികളെ ഉത്പാദിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

കശ്മീർ പ്രശ്നത്തിൽ പരിഹാരം കാണുവാൻ സാധിക്കാത്തതിൽ യുഎന്നിന് വീഴ്ച പറ്റിയെന്നു‌മാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ പറഞ്ഞിരുന്നത്.