എന്ത് അത്യാഹിതമാണെങ്കിലും ഇനി 112ൽ വിളിച്ചാൽ മതി

single-img
1 October 2015

112-spain-750x420രാജ്യമൊട്ടാകെ ഒറ്റ അത്യാഹിത നമ്പർ നിലവിൽ കൊണ്ടുവരാൻ തീരുമാനമായി. ഇന്ത്യൻ ടെലിക്കോം റെഗുലേറ്ററി കേന്ദ്രം മുന്നോട്ട് വെച്ച നിർദ്ദേശം ടെലിക്കമ്മൂണിക്കേഷൻ വിഭാഗം അംഗീകരിച്ചു. നിലവിൽ ഉപയോഗത്തിലുള്ള അത്യാഹിത നമ്പറുകളെല്ലാം അടുത്ത ഒരു വർഷം വരെ തുടരും.
100,102,108 തുടങ്ങി ഓരോ അത്യാഹിത സേവനങ്ങൾക്കുമായി ഉപയോഗത്തിലുള്ള വ്യത്യസ്ത നമ്പറുകൾ മാറ്റി 112 എന്ന നമ്പറിലേക്ക് ലയിപ്പിക്കാനാണ് പദ്ധതി. അതായത് 112 എന്ന നമ്പറിൽ ബന്ധപ്പെട്ടതിന് ശേഷം ആവശ്യമായ മറ്റു നമ്പറിലേക്ക് അതിലൂടെ കണക്ഷൻ ലഭിക്കും.