വെള്ളാപ്പള്ളിയാവണം എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി:ബി.ജെ.പി കേന്ദ്രനേതൃത്വം

single-img
1 October 2015

10TVPAGE4_1750587fഎസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി തങ്ങളുടെ താൽപര്യം എസ്എൻഡിപി നേതൃത്വത്തെ അറിയിച്ചു. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമേ ഇക്കാര്യത്തിൽ ഔപചാരിക തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് എസ്എൻഡിപി വ്യക്തമാക്കി.

എസ്എൻഡിപി നേതൃത്വം രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ തുഷാർ വെള്ളാപ്പള്ളി നയിക്കണമെന്ന ധാരണയാണ് നേരത്തേ എസ്എൻഡിപി യൂണിയൻ ഭാരവാഹികളുടെ യോഗത്തിലുണ്ടായത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം പരിഗണിച്ചാൽ വെള്ളാപ്പള്ളി തന്നെ പാർട്ടിയെയും നയിക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്എൻഡിപി നേതൃത്വവുമായുള്ള ചർച്ചയും ഇന്നു നടക്കും. കൊല്ലത്ത് ആർ. ശങ്കർ പ്രതിമ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യും. വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ, എസ്എൻഡിപി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.