പുലി ഇറങ്ങിയില്ല: പ്രദർശനത്തിനുള്ള ലൈസൻസ് ലഭിക്കാത്ത കാരണം വിജയ് ചിത്രം പുലിയുടെ റിലീസ് വൈകുന്നു

single-img
1 October 2015

Puli-First-Look-Postersവിജയ് ചിത്രം പുലിയുടെ റിലീസ് വൈകുന്നു. പ്രദർശനത്തിനുള്ള ലൈസൻസ് ലഭിക്കാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം.കേരളത്തിലും തമിഴ്നാട്ടിലുമടക്കമുള്ള തിയറ്ററുകളിൽ ഇതുവരെയും റിലീസ് നടന്നിട്ടില്ല. ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റിലീസ് നീണ്ടുപോകുന്നത്.

റിലീസ് വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തിയറ്ററുകൾക്കു നേരെ കല്ലെറു ഉണ്ടായി. തമിഴ്നാട്ടിൽ ഇതുവരെ പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.