എയര്‍ടെല്ലിനോട് വിവാദമായ 4 ജി പരസ്യം പിന്‍വലിക്കണമെന്ന് ആസ്‌കി ആവശ്യപ്പെട്ടു

single-img
1 October 2015

airtel-4gദില്ലി: എയര്‍ടെല്ലിനോട് വിവാദമായ 4 ജി പരസ്യം പിന്‍വലിക്കണമെന്ന് അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആസ്‌കി വിലയിരുത്തി.

എയര്‍ടെല്‍ ഏറ്റവും വേഗതയുള്ള നെറ്റ് വര്‍ക്കാണെന്നും ഇതിനേക്കാള്‍ വേഗതയുള്ളതാണ് നിങ്ങളുടെ നെറ്റ്‌വര്‍ക്കെങ്കില്‍ ആജീവാനന്തം നിങ്ങളുടെ മൊബൈല്‍ ഡേറ്റാ ബില്‍ എയര്‍ടെല്‍ അടക്കുമെന്നുമായിരുന്നു എയര്‍ടെല്‍ 4 ജിയുടെ വിവാദ പരസ്യം.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായതിനാല്‍ പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ആസ്‌കി  ഭാരതി എയര്‍ടെല്ലിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ 7 മുന്‍പ് പരസ്യം പിന്‍വലിക്കുകകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്നാണ് ആസ്‌കി എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു എയര്‍ടെല്‍ ഉപയോക്താവ് നല്‍കിയ പരാതിയിലാണ് ആസ്‌കിയുടെ നടപടി.  ഇതിന് മുന്‍പ് ആസ്‌കിയുടെ നടപടി നേരിടുന്ന ടെലികോം സേവന ദാതാക്കള്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡായിരുന്നു.

[mom_video type=”youtube” id=”tpHZ3sXY6B8″]