പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും

single-img
1 October 2015

helmet_2456991gഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്കുളള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്നും വേണ്ട നിയമോപദേശം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

നേരത്തെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമല്ലെന്ന് 2013ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം ഭേദഗതി ചെയ്താണ് ഹൈക്കോടതി പുതിയ ഉത്തരവ് ഇറക്കിയത്.