ബാര്‍ കോഴ; അന്വേഷണ ഉദ്യോഗസ്ഥനെ വിജിലന്‍സ് തള്ളി

single-img
1 October 2015

Bar kozhaതിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍ സുകേശനെ വിജിലന്‍സ് തള്ളിപ്പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍വ ചരിത്രം പരിശോധിക്കണമെന്നും സുകേശന്റെ നടപടിയോട് യോജിപ്പില്ലെന്നുമാണ് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. വിജിലന്‍സ് ഡയറക്ടറുടെ മുന്‍ കാലം സുതാര്യമാണെന്നും തെളിവില്ലാഞ്ഞിട്ടും മന്ത്രി മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുകേശന്‍ ശ്രമിച്ചത് ശരിയായില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ പറഞ്ഞു.

അതേ സമയം, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണം നടത്താനോ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും  കോടതി  ചൂണ്ടിക്കാട്ടി. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ സുകേശനെ മാറ്റതിരുന്നതെന്താണന്നും കോടതി ചോദിച്ചു.

ബാര്‍ കോഴക്കേസിലെ വിചാരണ നടപടികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി തള്ളി.  ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയത് തെറ്റായിപ്പോയെന്ന് വിജിലന്‍സ് കോടതിയില്‍ സമ്മതിച്ചു. കേസ് ഡയറി സ്വകാര്യ അഭിഭാഷകര്‍ക്ക് കാണിക്കരുതായിരുന്നുവെന്നും വീഴ്ച പറ്റിയതായി വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചത്.

ആരോപണത്തില്‍ കഴമ്പില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നുകാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങി നല്‍കിയ റിപ്പോര്‍ട്ടാണെന്നാണ് ഹര്‍ജികളിലെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ മാറ്റണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ. നേതാവ് വി.എസ്.സുനില്‍കുമാര്‍, സാറാ ജോസഫ്, അഡ്വ. സണ്ണി മാത്യു, അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.