സ്വര്‍ണ കള്ളക്കടത്തുക്കാരുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് എം കെ മുനീര്‍

single-img
1 October 2015

M.K. Muneer - 9സ്വര്‍ണ കള്ളക്കടത്തുക്കാരുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മന്ത്രി എം കെ മുനീര്‍. കള്ളക്കടത്ത് പ്രതിയൊടൊപ്പം താന്‍ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് സംഘത്തിലെ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ റഹീമിന് സംസ്ഥാനത്തെ ലീഗ് മന്ത്രിമാരുമായി ബന്ധമുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്ത നടി പ്രിയങ്കയുടെ മാതാവാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  രാഷ്ട്രീയ ഇടപെടല്‍ കാരണം പ്രിയങ്ക കേസ് അട്ടിമറിക്കപ്പെടുകയാണെന്നും മാതാവ്  ആരോപിച്ചിരുന്നു.  കേസ് ഒതുക്കിത്തീര്‍ക്കാന്‍ തനിക്ക് ഭീഷണിയും പ്രലോഭനങ്ങളുമുണ്ടെന്ന് വിജയലക്ഷ്മി പറയുന്നു.