638 പേര്‍ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍

single-img
1 October 2015

black-moneyന്യൂഡല്‍ഹി:  638 പേര്‍ തങ്ങളുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരില്‍നിന്ന് 3,770 കോടി രൂപയാണ് ഇങ്ങനെ വെളിപെടുത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ചെയര്‍മപേഴ്‌സന്‍ അറിയിച്ചു.

വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരുതവണ വെളിപ്പെടുത്തിയാല്‍ പിഴയും ടാക്‌സും അടച്ച് പ്രശ്‌നപരിഹാരത്തിനു കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. 30 ശതമാനം പിഴയും 30 ശതമാനം ടാക്‌സും അടച്ച് വിദേശ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താനുള്ള അവസരം ഡിസംബര്‍ 31ന് അവസാനിക്കും.