റൊട്ടി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല; മകളെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

single-img
1 October 2015

police-line-do-not-cross-tape-at-crime-scene-1-2000x1349ലാഹോര്‍: പാക്കിസ്ഥാനില്‍ റൊട്ടി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനു മകളെ പിതാവ് അടിച്ചു കൊലപ്പെടുത്തി.  അസീം പാര്‍ക്ക് മേഖലയിലാണ് സംഭവമുണ്ടായത്. പിതാവ് ഖാലിദും മകന്‍ അബു സാറും ചേര്‍ന്ന് 13 വയസുകാരിയായ അനിക്വയെയാണ് തല്ലി കൊന്നതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

പിതാവിന്റേയും സഹോദരന്റേയും മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മരിക്കുകയായിരുന്നു. പെണ്‍കുട്ടി മരിച്ചുവെന്ന് മനസിലാക്കിയ ഇരുവരും മൃതദേഹം സെമിത്തേരിയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു.