മൂന്നാം ലിംഗക്കാരെ കൊല്‍ക്കത്ത പൊലിസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നിര്‍ദേശവുമായി മമതാ സര്‍ക്കാര്‍

single-img
1 October 2015

mamatha banerjiകൊല്‍ക്കത്ത: മൂന്നാം ലിംഗക്കാരെ കൊല്‍ക്കത്ത പൊലിസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നിര്‍ദേശവുമായി മമതാ സര്‍ക്കാര്‍.  സിവിക് പൊലിസ് വൊളന്റിയര്‍ ഫോഴ്‌സി(സി.പി.വി.സി)ലേക്ക് റിക്രൂട്ട് ചെയ്യാന്‍ നിര്‍ദേശം. മൂന്നാം ലിംഗക്കാരെ സാമൂഹികമായും സാംസ്‌കാരികകമായും അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക എന്നതുമാണ് ഇങ്ങനെയൊരു നീക്കത്തിന്റെ ലക്ഷ്യമെന്ന് വനിത-ശിശുക്ഷേമ വികസനവകുപ്പ് മന്ത്രി ശശി പാഞ്ജ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലിസ് കമ്മിഷണര്‍ സുരജിത് കര്‍ പുര്‍കയാസ്തയുമായി ചര്‍ച്ച നടത്തി.

പദ്ധതി നടപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങളെല്ലാം ചര്‍ച്ച ചെയ്‌തെന്നും കൂടുതല്‍ കാര്യങ്ങള്‍ വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും ശശി പാഞ്ജ പറഞ്ഞു.

മൂന്നാം ലിംഗക്കാരോടുള്ള പൊതുജനങ്ങളോടുള്ള സമീപനം മാറാനാണ് ഇത്തരം ഒരു നീക്കം.  ഇത്തരം നിയമനംവഴി പൊതുജനങ്ങള്‍ക്ക് ഇവരോടൊത്ത് കൂടുതല്‍ ഇടപ്പെടുക വഴി തെറ്റിദ്ധാരണകള്‍ തിരുത്താം. ഇവര്‍ സമൂഹത്തിലെ സാധാരണ ജനങ്ങളാവുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.